കുവൈത്ത് സിറ്റി: െഎക്യം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിൽ ഗൾഫ് രാജ്യങ്ങളുടെ നേതാക്കളെയും സൗദി സഖ്യരാജ്യങ്ങളിൽ ഉൾപ്പെടുന്ന ഇൗജിപ്തിനെയും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. അൽ ഉൗല പ്രഖ്യാപനം ചരിത്രപരമാണെന്നും ഇത്തരമൊരു ധാരണ സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഇൗ അവസരത്തിൽ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈയെടുത്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിെൻറ ഉപദേശകൻ ജാറെഡ് കുഷ്നറിനെയും അഭിനന്ദിക്കുന്നു. അറബ് രാജ്യങ്ങളുടെ െഎക്യം ഉൗഷ്മളമാക്കാൻ തുടർനീക്കങ്ങൾ വേണം. ഇത് മേഖലയിലെ ജനങ്ങളുടെ താൽപര്യമാണ്. 41ാമത് ജി.സി.സി ഉച്ചകോടിക്ക് ശൈഖ് സബാഹിെൻറയും സുൽത്താൻ ഖാബൂസിെൻറയും പേര് നൽകിയതിന് സൗദിയിലെ സൽമാൻ രാജാവിന് കുവൈത്ത് അമീർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.