കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിലുള്ളവരെ, വിശേഷിച്ച് ആരോഗ്യജീവനക്കാരെ അഭിനന്ദിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിനെ സ്വീകരിച്ചാണ് അമീർ ആരോഗ്യപ്രവർത്തകരെ വാഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്തത്.
ആരോഗ്യ മന്ത്രി രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷങ്ങളും മന്ത്രാലയം സ്വീകരിച്ച കരുതൽ നടപടികളും വിശദീകരിച്ചു.പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കഴിഞ്ഞ ദിവസം പാർലമെൻറിൽ അവതരിപ്പിച്ച റിപ്പോർട്ടും അമീറിന് വിശദീകരിച്ച് കൊടുത്തു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭയും വിവിധ വകുപ്പുകളും മഹാമാരിയെ നേരിടാൻ കഠിന പ്രയത്നം നടത്തുകയാണെന്നും അനിവാര്യമായ സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണ നടപടികൾ രാജ്യത്തിെൻറ നന്മയെ കരുതി ജനങ്ങൾ ഉൾക്കൊള്ളണമെന്നും ആരോഗ്യ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.