അമീർ കപ്പ് ഫുട്ബാൾ ഫൈനൽ 16ന്

കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മേയ് 16ന് നടക്കും. ശൈഖ് ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കസ്മ സ്പോർട്സ് ക്ലബ് സാൽമിയ സ്പോർട്സ് ക്ലബിനെ നേരിടും. 7.10നാണ് മത്സരം. കസ്മ ഫഹാഹീലിനെ മൂന്ന് ഗോളിന് തോൽപിച്ചാണ് കലാശപ്പോരിന് അർഹത നേടിയത്. അൽ നസ്റിനെതിരെ രണ്ട് ഗോളിന് വിജയിച്ചാണ് സാൽമിയ ഫൈനലിൽ എത്തിയത്.

1962 മുതൽ നടന്നുവരുന്ന അമീർ കപ്പ് ഫുട്ബാൾ കുവൈത്തിലെ പ്രധാന ആഭ്യന്തര കായികമേളകളിലൊന്നാണ്. ഇത്തവണ പുതിയ ചാമ്പ്യന്മാർ ഉണ്ടാകുമെന്ന് ഉറപ്പായി. കസ്മയും സാൽമിയയും ആദ്യമായാണ് ഫൈനലിൽ എത്തുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബും ആണ്. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 15 തവണ കിരീടം ചൂടിയിട്ടുണ്ട്. 

Tags:    
News Summary - Amir Cup football final on the 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.