കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പിെൻറ ഫൈനൽ തിങ്കളാഴ്ച നടക്കും. വൈകീട്ട് 6.30ന് ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കുവൈത്ത് സോക്കർ ക്ലബ് അൽ അറബി ക്ലബിനെ നേരിടും. ഇരു ടീമുകളും അവസാനവട്ട ഒരുക്കത്തിലാണ്.
കോച്ച് ബാസിം മർമറിെൻറ നേതൃത്വത്തിൽ ഉജ്ജ്വല പ്രകടനമാണ് അൽ അറബി നടത്തുന്നത്. കുവൈത്തിലെ ചാമ്പ്യൻ ക്ലബായ കുവൈത്ത് സോക്കർ ക്ലബിനെ മലർത്തിയടിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസം കളിക്കാരിൽ നിറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ അധികൃതർ ഫൈനലിന് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമില്ല. ആദ്യ സെമി ഫൈനലിൽ കസ്മയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഏഴിനെതിരെ എട്ട് ഗോളിന് ജയിച്ചാണ് കുവൈത്ത് സോക്കർ ക്ലബ് ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയവും അധിക സമയവും കഴിയുേമ്പാൾ ഒാരോ ഗോൾ വീതം നേടി സമനില തുടർന്നതിനാൽ ടൈംബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. രണ്ടാം സെമിഫൈനലിൽ അൽ അറബിയും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിച്ചത്. യർമൂഖിനെ ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറ് ഗോളിന് തകർത്താണ് അൽ അറബിയുടെ മുന്നേറ്റം. 15 തവണ അമീർ കപ്പ് ജേതാക്കളായിട്ടുള്ള അൽ അറബിയും 14 തവണ വെന്നിക്കൊടി പാറിച്ച കുവൈത്ത് സോക്കർ ക്ലബും ഫൈനലിൽ ഏറ്റുമുട്ടുേമ്പാൾ ആവേശം അലകടലാക്കാൻ കാണികൾ സ്റ്റേഡിയത്തിൽ ഉണ്ടാവില്ല എന്നത് മാത്രമാണ് നിരാശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.