കുവൈത്ത് സിറ്റി: അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ശക്തവും സുദൃഢവുമായ ബന്ധത്തിെൻറ തെളിവാണെന്ന് കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ് സിൽവർമാൻ.
സെപ്റ്റംബർ അഞ്ചിന് വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി അമീർ ശൈഖ് സബാഹ് നടത്തുന്ന ചർച്ചയിൽ അറബ് മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ അടക്കം ചർച്ചയാകും. കഴിഞ്ഞവർഷം സൗദിയിൽ നടന്ന ജി.സി.സി- അമേരിക്കൻ ഉച്ചകോടിയുടെയും 2017 സെപ്റ്റംബറിൽ അമീർ ശൈഖ് സബാഹ് വൈറ്റ് ഹൗസ് സന്ദർശിച്ചതിെൻറയും തുടർച്ചയായ ചർച്ചകളും ഉണ്ടാകും.
തന്ത്രപ്രധാനമായ ബന്ധങ്ങളും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും കൂടിക്കാഴ്ച അവസരമൊരുക്കും.
കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച് അമേരിക്കയിലെത്തുന്ന അമീർ ശൈഖ് സബാഹുമായി വ്യാപാരം, വാണിജ്യം, നിക്ഷേപം, സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും കൂടുതൽ നേട്ടവും സുരക്ഷയും കൈവരിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ നിക്ഷേപം, വ്യാപാരം, പ്രതിരോധം, സുരക്ഷ സഹകരണം എന്നിവയെല്ലാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
കുവൈത്തിെൻറ സുരക്ഷക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡർ പറഞ്ഞു. ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തുകയും ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്.
അറബ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച കുവൈത്തിെൻറ ആകുലതകൾ അമേരിക്ക മനസ്സിലാക്കുന്നുണ്ട്.
ഇത്തരം ഭീഷണികൾ നേരിടാൻ പങ്കാളികൾ ഒറ്റക്കെട്ടായി നിലകൊള്ളണം. അമീർ ശൈഖ് സബാഹും ഡോണൾഡ് ട്രംപും തമ്മിലെ കൂടിക്കാഴ്ചയിൽ ഇറാഖ്, സിറിയ, യമൻ, ഇറാൻ വിഷയങ്ങെളല്ലാം ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിൽ അമീർ വഹിക്കുന്ന പങ്കിനെയും ലോകമെങ്ങും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്ന കുവൈത്ത് നിലപാടിനെയും അമേരിക്കൻ അംബാസഡർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.