കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ലോകബാങ്കി െൻറ ആദരം. ലോകതലത്തിൽ നടത്തിയ സമാധാന ശ്രമങ്ങളും സാമ്പത്തിക, സാമൂഹിക മേഖലകളിൽ ന ടത്തിയ മറ്റ് സഹായങ്ങളും കണക്കിലെടുത്താണ് അമീറിന് ഉപഹാരം നൽകുന്നത്. ഒരു രാജ്യത്തിെൻറ ഭരണാധികാരിക്ക് ഈ രീതിയിൽ ലോക ബാങ്ക് നൽകുന്ന ആദ്യത്തെ ആദരവാണിത്. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ കുവൈത്ത് ധനകാര്യ മന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫിെൻറ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് പ്രസിഡൻറ് ക്രിസ്റ്റാലിന ജോർജിയേവയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാരം വെള്ളിയാഴ്ച അമീറിന് കൈമാറും. ഇതിനായി ലോക ബാങ്കിെൻറ വടക്കൻ ആഫ്രിക്കൻ-പശ്ചിമേഷ്യൻകാര്യ ഉപമേധാവി ഫരീദ് ബൽഹാജ് കുവൈത്തിലെത്തും.
യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം ദുരിതത്തിലായ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ മാനുഷിക സഹായമെത്തിക്കുന്നതിലെ ജാഗ്രത, ആഭ്യന്തര സംഘർഷങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിവ മറ്റ് രാഷ്ട്ര നേതാക്കന്മാരിൽനിന്ന് കുവൈത്ത് അമീറിനെ വ്യത്യസ്തനാക്കുന്നതായി ലോക ബാങ്ക് വിലയിരുത്തി. അതിനിടെ, തന്നെ പുരസ്കാരം നൽകി ആദരിച്ച ലോക ബാങ്ക് അധികൃതർക്ക് അമീർ നന്ദി പറഞ്ഞു. പുരസ്കാരനേട്ടത്തിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽഗാനിം തുടങ്ങിയവർ അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.