കുവൈത്ത് സിറ്റി: ആരോഗ്യസ്ഥിതി അൽപം മോശമായതിനെ തുടർന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ വാഷിങ്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അ മീർ വിശ്രമത്തിലായതോടെ അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി നേരത്തേ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നീട്ടിവെച്ചു. വൈറ്റ് ഹൗസിലെ പ്രത്യേക ക്ഷണപ്രകാരം ഇൗമാസം 12നായിരുന്നു അമീർ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ട്രംപുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
പ്രസ്തുത കൂടിക്കാഴ്ചക്കും മറ്റു ഔദ്യോഗിക യോഗങ്ങൾക്കുമായി ഇൗമാസം രണ്ടിനു തന്നെ അമീറും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധിസംഘവും അമേരിക്കയിലേക്ക് തിരിച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമീറിനെ മെഡിക്കൽ പരിശോധനക്കായി വാഷിങ്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയെ തുടർന്ന് വിശ്രമം വേണമെന്ന വിദഗ്ധ അഭിപ്രായം മുൻനിർത്തി അമീർ ആശുപത്രിയിൽ കഴിയുകയാണ്. അമീറിെൻറ ആരോഗ്യസ്ഥിതി പഴയപടിയാകുന്ന പക്ഷം കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്ന് ട്രംപ് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താമസിയാെത തന്നെ അമീർ-ട്രംപ് കൂടിക്കാഴ്ച നടക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.