കുവൈത്ത് സിറ്റി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ ഇറ്റാലിയന്‍ സെനറ്റ് അഭിനന്ദിച്ചു. സെനറ്റ് പ്രസിഡൻറ് മരിയ എലിസബത്ത് കാസെല്ലാറ്റി റോമിലെ കുവൈത്ത് എംബസിയിലെത്തിയാണ് അംബാസഡര്‍ ശൈഖ് അസ്സാം അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭിനന്ദനം അറിയിച്ചത്.
പ്രാദേശിക, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കുവൈത്തും അമീറും നല്കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു. കുവൈത്തും ഇറ്റാലിയും വിവിധ മേഖലകളില്‍ തുടരുന്ന സഹകരണങ്ങളും സൗഹൃദബന്ധവും അവര്‍ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.