കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്

അനുശോചനത്തിനും സ്​നേഹത്തിനും നന്ദി അറിയിച്ച്​ അമീർ

കുവൈത്ത്​ സിറ്റി: കുവൈത്തി​െൻറ മുൻ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിര്യാണത്തോടനുബന്ധിച്ച്​ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച്​ അമീർ ശൈഖ്​ നവാഫ്​​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​. സ്വദേശികളും വിദേശികളും അടങ്ങുന്ന രാജ്യനിവാസികൾക്ക് ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹി​നോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതായിരുന്നു അനുശോചന പ്രവാഹം.

അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു. നമുക്കിടയിലെ ​െഎക്യത്തി​െൻറയും സ്​നേഹത്തി​െൻറയും അടയാളമാണിത്​.

ശൈഖ്​ സബാഹി​െൻറ നിര്യാണത്തോടനുബന്ധിച്ച്​ മാധ്യമങ്ങൾ, സ്ഥാപനങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പ്രകടിപ്പിച്ച ആത്മാർഥമായ അനുശോചനം ശ്രദ്ധേയമാണ്​. ശൈഖ്​ സബാഹി​െൻറ ആത്മാവിന്​ ശാന്തി നേരുന്നു. അദ്ദേഹത്തി​െൻറ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് അമീർ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.