കുവൈത്ത് സിറ്റി: വിടപറഞ്ഞ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്സബാഹിനോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദുഃഖാചരണത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹവും പങ്കാളികളായി. ഇന്ത്യൻ എംബസ്സിയും പ്രവാസി സംഘടനകളും സ്ഥാപനങ്ങളും കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കുചേർന്ന് മൗനപ്രാർഥന നടത്തി. വിടവാങ്ങിയ കുവൈത്ത് അമീറിനോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണത്തിനു ഭാരത സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിെൻറ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടിയിരുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹവും ദുഃഖാചരണ ഭാഗമായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. എംബസ്സി കാര്യാലയത്തിലെ ദേശീയ പതാക പാതി താഴ്ത്തികെട്ടുകയും അംബാസഡറുടെ നേതൃത്വത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളും സ്ഥാപനങ്ങളും പ്രവാസി സംഘടനകളും ദേശീയ ദുഃഖാചരണത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.