ഉസ്താദ്

അംജദ്

അലിഖാൻ

സ​രോ​ദി​ൽ സം​ഗീ​ത​മ​ഴ​യൊ​രു​ക്കി അം​ജ​ദ് അ​ലി ഖാ​ൻ

കു​വൈ​ത്ത് സി​റ്റി: തി​ങ്ങി​നി​റ​ഞ്ഞ ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ സ​രോ​ദി​ൽ സം​ഗീ​ത​മ​ഴ തീ​ർ​ത്ത് ലോ​ക​പ്ര​ശ​സ്ത സ​രോ​ദ് ത്ര​യം ഉ​സ്താ​ദ് അം​ജ​ദ് അ​ലി​ഖാ​നും മ​ക്ക​ളും ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ളെ കു​ളി​ര​ണി​യി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സം​ഗീ​ത​പ്പെ​യ്ത്തി​ൽ ഉ​സ്താ​ദ് അം​ജ​ദ് അ​ലി ഖാ​നൊ​പ്പം മ​ക്ക​ളാ​യ അ​മാ​ൻ അ​ലി ഖാ​ൻ ബ​​ങ്കേ​ഷ്, അ​യാ​ൻ അ​ലി ഖാ​ൻ ബ​​ങ്കേ​ഷ് എ​ന്നി​വ​ർ സ​രോ​ദി​ലും, അ​നു​ബ്ര​ധ ചാ​റ്റ​ർ​ജി ത​ബ​ല​യി​ലും അ​ണി​നി​ര​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ, ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ലാ​ണ് (ഐ.​ബി.​പി.​സി) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മി​ശ്ര​ഫി​ലെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​സേ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​ബി.​പി.​സി ഭാ​ര​വാ​ഹി​ക​ളും നി​ര​വ​ധി സം​ഗീ​ത​പ്രേ​മി​ക​ളും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Amjad Ali Khan plays music in Sarod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.