കുവൈത്ത് സിറ്റി: ഇഖാമ നിയമലംഘകരായ വിദേശികൾക്ക് നിയമനടപടികളില്ലാതെ നാടുവിടുന്നതിനുള്ള അവസരം ഒരുക്കുന്ന കാര്യം സർക്കാറിെൻറയും പാർലമെൻറിെൻറയും മുഖ്യ പരിഗണനയിലെന്ന് റിപ്പോർട്ട്. ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എല്ലാ വിഭാഗത്തെയും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും ഇക്കാര്യത്തിൽ ഉണ്ടാകുകയെന്നാണ് വ്യക്തമാകുന്നത്. അതേസമയം, പൊതുമാപ്പ് എന്നുണ്ടാകുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകിയിട്ടില്ല. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.
മൂന്നുമാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്. നേരേത്ത സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച അവസരത്തിൽ കുവൈത്തിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ പരന്നിരുന്നുവെങ്കിലും അധികൃതർ അന്നുതന്നെ നിഷേധിച്ചിരുന്നു.
ഇതിന് പകരമായി താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യംവിടുന്നതിനും അവസരം നല്കി ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം തുടക്കത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പിഴയടക്കണം എന്നതിനാൽ ഈ സംവിധാനം കൂടുതല്‍ പേർ പ്രയോജനപ്പെടുത്തിയില്ല. അനധികൃതതാമസക്കാർക്ക് ഇളവു നൽകുന്നതിനുപകരം പരിശോധന കർശനമാക്കി മുഴുവൻ പേരെയും പുറത്താക്കുക എന്ന തീരുമാനത്തിലേക്കാണ് ആഭ്യന്തരമന്ത്രാലയം എത്തിയത്. ഇടക്കിടെ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് സർക്കാറിന് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതിനുപുറെമ, അനധികൃത താമസക്കാർക്ക് നിയമലംഘനം ആവർത്തിക്കാൻ പ്രോത്സാഹനം കൂടിയാവുകയാണ് എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ പൊതുമാപ്പിന് പകരം വ്യാപക പരിശോധന നടത്താനാണ് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. അടുത്തിടെ നടന്ന വ്യാപകപരിശോധനകളിലൂടെ നിരവധി നിയമവിരുദ്ധ താമസക്കാരെ പിടികൂടി നാടുകടത്തിയിരുന്നു. നിലവിൽ ഒരു ലക്ഷത്തിൽ പരം വിദേശികൾ അനധികൃതമായി രാജ്യത്ത് തങ്ങുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.