ഗാർഹികത്തൊഴിലാളി ഒാഫിസിൽ എംബസി ജീവനക്കാരൻ സഹായത്തിനുണ്ടാകും

കുവൈത്ത്​ സിറ്റി: റുമൈതിയയിലെ ഗാർഹികത്തൊഴിലാളി ഒാഫിസിൽ ഇനി എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു ഇന്ത്യൻ എംബസി ജീവനക്കാരൻ സഹായത്തിനുണ്ടാകും.

പരാതി നൽകാനും മറ്റ്​ ആവശ്യങ്ങൾക്കുമായി എത്തുന്ന ഇന്ത്യക്കാരെ സഹായിക്കാനാണ്​ ഇത്​. അറബി ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന എംബസി പ്രതിനിധിക്ക്​ കുവൈത്ത്​ അധികൃതരുമായി ഇടപെടുന്നതിന്​ ഇന്ത്യൻ ഗാർഹികത്തൊഴിലാളികളെ സഹായിക്കാൻ കഴിയും.പ്രവൃത്തിദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ ഒന്നുവരെ എംബസി പ്രതിനിധി റുമൈതിയയിൽ ഉണ്ടാകും.965 65501769 എന്ന വാട്​പ്​ആപ്​ നമ്പറിൽ ഇൗ സമയത്ത്​ ബന്ധപ്പെടാൻ കഴിയും.

Tags:    
News Summary - An embassy employee will be on hand to assist in the domestic worker's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.