കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധന രേഖപ്പെടുത്തി.
വെള്ളിയാഴ്ച 6913 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 19.3 ശതമാനം രോഗസ്ഥിരീകരണമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. രണ്ടു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
തീവ്ര പരിചരണ വിഭാഗത്തിൽ 88 പേരും കോവിഡ് വാർഡുകളിൽ 414 പേരും ചികിത്സയിലാണുള്ളത്. 5674 പേർക്ക് കോവിഡ് മുക്തി ലഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകളിൽ റെക്കോഡ് വർധന ഉണ്ടെങ്കിലും വൈറസിെൻറ പ്രത്യാഘാതം കുറവാണ്.
വാക്സിനേഷന് ഇക്കാര്യത്തിൽ വലിയ പങ്കുണ്ടെന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മടികാണിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുട്ടികൾ, പ്രതിരോധ ശേഷി കുറവുള്ളവർ, നിത്യരോഗികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.