കുവൈത്ത്സിറ്റി: രാജ്യത്ത് മയക്കുമരുന്നിനെതിരായ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 35 കിലോ ഷാബു, 3,00,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവ പിടികൂടി.
രാജ്യത്തിന്റെ അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന് ലഭിച്ച സൂചനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വിവരത്തെ തുടർന്ന് അതിർത്തിയിൽ പൊലീസ് വിന്യാസവും നിരീക്ഷണവും ശക്തമാക്കി.
വാഹന പരിശോധനയിൽ കാറിൽ ടയറിലും മറ്റു ഭാഗങ്ങളിലും രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഷാബുവും ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തുകയായിരുന്നു. പിടികൂടിയ വസ്തുക്കൾക്ക് അര ദശലക്ഷം കുവൈത്ത് ദീനാർ മൂല്യം കണക്കാക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരി മാഫിയക്കെതിരായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ലഹരി കച്ചവടക്കാരെ നേരിടുന്നതിന് പൊതുജനങ്ങളുടെ സഹകരണവും തേടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ 112 എമർജൻസി ഫോണിലേക്കോ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഹോട്ട്ലൈനിലേക്കോ (1884141)അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.