കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥേയത്വം വഹിച്ച അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ് സമാപിച്ചു. ഇൻറർനാഷനൽ മറൈൻ സ്പോർട്സ് ഫെഡറേഷെൻറ മേൽനോട്ടത്തിൽ നടന്ന മത്സരത്തിൽ 27 രാജ്യങ്ങളിൽ നിന്ന് 60ഓളം പേർ പങ്കെടുത്തു. കുവൈത്ത് കായിക അതോറിറ്റിയുടെ ആശീർവാദത്തോടെ മറൈൻ സ്പോർട്സ് ക്ലബാണ് വേൾഡ് അക്വാബൈക്ക് ചാമ്പ്യൻഷിപ്പിെൻറ കുവൈത്ത് ഗ്രാൻഡ് പ്രിക്സ് മത്സരങ്ങൾക്ക് വേദിയൊരുക്കിയത്. നവംബർ 11,12,13 തീയതികളിലായി സാൽമിയ മറീന ബീച്ചിൽ നടന്ന മത്സരത്തിൽ ലോകചാമ്പ്യൻഷിപ്പിെൻറ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കുവൈത്തിൽ നടന്നത്. സീനിയർ പ്രഫഷനൽ വിഭാഗത്തിൽ സ്പെയിനിെൻറ നാച്ചോ അർമില്ലാസും സീറ്റഡ് പ്രോ വിഭാഗത്തിൽ കുവൈത്തി താരം യൂസഫ് അൽ അബ്ദുൽ റസാഖും വിജയികളായി. ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻ കൂടിയായ യു.എ.ഇയുടെ റാഷിദ് അൽ മുല്ല ഒന്നാമതെത്തി. വനിതകളുടെ സ്റ്റാൻഡിങ് ലാഡർ വിഭാഗത്തിൽ സ്വീഡെൻറ എമ്മാ നെല്ലി ഓർത്തെൻഡാലിനാണ് ഒന്നാംസ്ഥാനം.
പുരുഷന്മാരുടെ സ്റ്റാൻഡിങ് സ്റ്റെയേഴ്സ് വിഭാഗത്തിൽ ഫ്രാൻസിെൻറ മിച്ചർ പോർട്ടും പുരുഷന്മാരുടെ സീറ്റഡ് ലാഡർ വിഭാഗത്തിൽ ബൾഗേറിയയുടെ മാർക്കസും ചാമ്പ്യന്മാരായി. മത്സരം വീക്ഷിക്കാൻ നിരവധി കായിക പ്രേമികൾ മറീന തീരത്തെത്തിയിരുന്നു. വിനോദ പരിപാടികളും പ്രദർശനങ്ങളും ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.