അ​റ​ബ് അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; കു​വൈ​ത്തി​ന് 14 മെ​ഡ​ലു​ക​ൾ

കു​വൈ​ത്ത് സി​റ്റി: കെ​യ്‌​റോ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് അ​ക്വാ​ട്ടി​ക്‌​സ് ചാം​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ.

ര​ണ്ടാം ദി​വ​സം ആ​റ് മെ​ഡ​ലു​ക​ൾ കൂ​ടി നേ​ടി കു​വൈ​ത്ത് സം​ഘം മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ർ​ത്തി. 15-16 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രു​ടെ 50 മീ​റ്റ​ർ ഫ്രീ​സ്‌​റ്റൈ​ൽ മ​ത്സ​ര​ത്തി​ൽ പു​തി​യ അ​റ​ബ് റെ​ക്കോ​ർ​ഡ് സ്ഥാ​പി​ച്ച മു​ഹ​മ്മ​ദ് സു​ബൈ​ദ് മൂ​ന്നാം സ്വ​ർ​ണം നേ​ടി ര​ണ്ടാം ദി​ന​ത്തി​ൽ താ​ര​മാ​യി. ഖാ​ലി​ദ് അ​ൽ ഒ​തൈ​ബി, സൗ​ദ് അ​ൽ എ​ൻ​സി, അ​ബ്ദു​ല്ല സു​ൽ​ത്താ​ൻ എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി. 13-14 വ​യ​സ്സി​നി​ട​യി​ലു​ള്ള 4x100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ റി​ലേ​യി​ൽ കു​വൈ​ത്ത് ടീം ​വെ​ള്ളി മെ​ഡ​ലും നേ​ടി.

ചാം​മ്പ്യ​ൻ​ഷി​പ്പി​ൽ 17 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്‌​ല​റ്റു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത​നാ​യി ആ​ൺ കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 27 നീ​ന്ത​ൽ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Arab Aquatics Championship; 14 for Kuwait Medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.