കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ലോ​ക​ക​പ്പ് യോ​ഗ്യ​ത; മൂ​ന്നാം റൗ​ണ്ട് പേ​ാരാ​ട്ട​ത്തി​ന് കു​വൈ​ത്ത് ഒ​രു​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത മ​ത്സ​രം മു​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ന് കു​വൈ​ത്ത് ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ച്ചു. പു​തി​യ കോ​ച്ച് ജു​വാ​ൻ അ​ന്‍റ്റോ​ണി​യോ പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യി​ൽ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് ടീം. ​ഗ്രൂ​പ് ബി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് മൂ​ന്നാം റൗ​ണ്ടി​ൽ കു​വൈ​ത്ത്.

അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ജോ​ർ​ഡ​നു​മാ​യു​ള്ള മ​ത്സ​ര​ത്തോ​ടെ കു​വൈ​ത്തി​ന്റെ മൂ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ഒ​ക്ടോ​ബ​റി​ൽ ഇ​റാ​ഖു​മാ​യും, ഒ​മാ​നു​മാ​യും, ഫ​ല​സ്തീ​നു​മാ​യും കു​വൈ​ത്ത് ഏ​റ്റു​മു​ട്ടും. ന​വം​ബ​റി​ൽ ദ​ക്ഷി​ണ കൊ​റി​യ, ജോ​ർ​ഡ​ൻ എ​ന്നി​വ​യു​മാ​യും മ​ത്സ​ര​മു​ണ്ട്. 2025 മാ​ർ​ച്ചി​ൽ ഇ​റാ​ഖ്, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യും ജൂ​ണി​ൽ ഫ​ല​സ്തീ​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വ​യു​മാ​യും ഏ​റ്റു​മു​ട്ടും.

ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള മൂ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ഗ്രൂ​പ്പി​ലെ ആ​റു ടീ​മു​ക​ളും ഹോം ​ആ​ൻ​ഡ് എ​വേ മ​ത്സ​ര​ങ്ങ​ളി​ലാ​യി പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​തി​ൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട്​ ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടും. മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ നാ​ലാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കും.

ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ ടീ​മു​ക​ൾ കു​വൈ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന ശ​ക്ത​രാ​ണ്. ഒ​മാ​നും ഫ​ല​സ്തീ​നും ത​ങ്ങ​ളു​ടേ​താ​യ ദി​ന​ത്തി​ൽ ആ​രെ​യും അ​ട്ടി​മ​റി​ക്കാ​ൻ കെ​ൽ​പ്പു​ള്ള ടീ​മു​ക​ളു​മാ​ണ്. എ​ന്നാ​ൽ, ഇ​വ​യെ മ​റി​ക​ട​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​വൈ​ത്ത്. ഇ​തി​നി​ട​യി​ൽ ഏ​ഷ്യ​ക​പ്പും അ​റ​ബ് ക​പ്പും ന​ട​ക്കാ​നി​രി​ക്കെ തി​ര​ക്കേ​റി​യ സീ​സ​ണി​ലേ​ക്കാ​ണ് ദേ​ശീ​യ ടീം ​പ്ര​വേ​ശി​ക്കു​ന്ന​തും. ജോ​ർ​ഡ​നെ​തി​രെ ജ​യ​ത്തോ​ടെ തു​ട​ങ്ങി ആ​ത്മ​വി​ശ്വാ​സം നേ​ടാ​നാ​ണ് കു​വൈ​ത്തി​ന്റെ ശ്ര​മം. ഇ​തി​നാ​യു​ള്ള ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് കോ​ച്ച് ജു​വാ​ൻ അ​ന്‍റോ​ണി​യോ പി​സി.

Tags:    
News Summary - World Cup qualification; For the third round appeal Kuwait is ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.