പാ​സ്‌​പോ​ര്‍ട്ട് സേ​വാ പോ​ര്‍ട്ട​ല്‍ സേ​വ​നം ത​ട​സ്സ​പ്പെ​ടും

കു​വൈ​ത്ത് സി​റ്റി: ടെ​ക്‌​നി​ക്ക​ല്‍ മെ​യി​ന്റ​ന​ന്‍സ് ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വ​രെ പാ​സ്‌​പോ​ര്‍ട്ട് സേ​വാ പോ​ര്‍ട്ട​ല്‍ സേ​വ​നം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് സ​മ​യം വൈ​കീ​ട്ട് 5.30 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് വൈ​കീ​ട്ട് കു​വൈ​ത്ത് സ​മ​യം 3.30വ​രെ​യാ​കും ത​ട​സ്സം.

വ്യാ​ഴാ​ഴ്ച 4.30 മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ പാ​സ്‌​പോ​ര്‍ട്ടും, പാ​സ്‌​പോ​ര്‍ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട (ത​ൽകാ​ലി​ക പാ​സ്‌​പോ​ര്‍ട്ട്, പി.​സി.​സി തു​ട​ങ്ങി​യ​വ) സേ​വ​ന​ങ്ങ​ളും എം​ബ​സി​യി​ലും ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ല​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലും ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍ കോ​ണ്‍സു​ല​ര്‍ സ​ര്‍വി​സു​ക​ളും, വി​സ സ​ര്‍വി​സു​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ല​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ല്‍ ല​ഭി​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Tags:    
News Summary - Passport Seva Portal Service will be interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.