കു​ട്ടി​ക​ൾ ഹാ​ജ​രു​ണ്ടോ? സ​ഹ​ൽ ആ​പ്പി​ൽ അ​റി​യാം

കു​വൈ​ത്ത് സി​റ്റി: സ​ഹ​ൽ ആ​പ്പി​ൽ വി​ദ്യ​ാഭ്യാ​സ മ​ന്ത്രാ​ല​യം പു​തി​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. സ്കൂ​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ‘ജ​ന​റ​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ൻ’ എ​ന്ന ഫീ​ച്ച​റാ​ണ് പു​തി​യ​ത്.

ഇ​തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പാ​ര​ന്റ് മീ​റ്റി​ങ്, അ​റ്റ​ൻഡൻ​സ് റി​ക്വ​സ്റ്റ്, വി​ദൂ​ര വി​ദ്യ​ാഭാ​സ​ത്തി​നു​ള്ള ഷെ​ഡ്യൂ​ൾ തു​ട​ങ്ങി​യ അ​റി​യി​പ്പു​ക​ൾ ന​ൽ​കാ​നാ​വും. ഇ​തു​കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ ആ​ബ്‌​സെ​ന്റ്സ് വാ​ണി​ങ്ങും അ​റി​യി​ക്കാ​നാ​കും. ഇ​തു​വ​ഴി ര​ക്ഷി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ൾ സ്‌​കൂ​ളി​ൽ ഹാ​ജ​റാ​യി​ട്ടു​ണ്ടോ​യെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നാ​കും.

വി​ദ്യാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സേ​വ​നം. പു​തി​യ ഫീ​ച്ച​റി​ലൂ​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കാ​നു​മാ​കും. 

Tags:    
News Summary - Are the children present- You can know in the Sahel app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.