ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ പൈ​ല​റ്റ് ബ​ന്ദ​ർ അ​ൽ മു​സൈ​ൻ പ​രി​ശോ​ധ​ന​ക്കി​ടെ

സൈ​ന്യ​ത്തി​ന് സ​ന്ന​ദ്ധ​ത​യും ജാ​ഗ്ര​ത​യും അ​നി​വാ​ര്യം - ക​ര​സേ​നാ മേ​ധാ​വി

കു​വൈ​ത്ത് സി​റ്റി: ക​ര​സേ​നാ മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ പൈ​ല​റ്റ് ബ​ന്ദ​ർ അ​ൽ മു​സൈ​ൻ, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് നേ​വ​ൽ ബേ​സി​ലും, സാ​ലി​ഹ് അ​ൽ മു​ഹ​മ്മ​ദ് യ​ന്ത്ര​വ​ൽ​കൃ​ത ബ്രി​ഗേ​ഡ്/94-​ലും പ​രി​ശോ​ധ​ന ന​ട​ത്തി. നാ​വി​ക താ​വ​ള​ത്തി​ലെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളും യ​ന്ത്ര​വ​ൽ​കൃ​ത ബ്രി​ഗേ​ഡി​ന്‍റെ യൂ​നി​റ്റു​ക​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സ​ന്ന​ദ്ധ​ത​യും ജാ​ഗ്ര​ത​യും നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. കു​വൈ​ത്ത് ആ​ർ​മി അം​ഗ​ങ്ങ​ളു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ശു​ഷ്കാ​ന്തി​യോ​ടെ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Army needs preparedness and vigilance - Army chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.