ജയകുമാർ, രാജൻ ലോപസ്, അൻസൺ പത്രോസ് 

കല കുവൈത്ത് 'എന്‍റെ കൃഷി' വിജയികൾ

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളിലെ കാര്‍ഷികാഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈത്ത് നടത്തിയ 'എന്‍റെ കൃഷി' കാര്‍ഷിക മത്സര വിജയികളെ പ്രഖ്യാപിച്ചു.അബുഹലീഫ മേഖലയിലെ ജയകുമാർ ഒന്നാം സ്ഥാനവും അബ്ബാസിയ മേഖലയിലെ രാജൻ ലോപ്പസ് രണ്ടാം സ്ഥാനവും അബ്ബാസിയ മേഖലയിലെ അൻസൺ പത്രോസ് മൂന്നാം സ്ഥാനവും നേടി. നാലു മേഖലകളിൽനിന്നായി 19 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു.

അഞ്ഞൂറോളം മത്സരാർഥികളാണ് നവംബർ മുതൽ മാർച്ച് വരെ അഞ്ചു മാസം ഫ്ലാറ്റിലും ബാൽക്കണികളിലും ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് മത്സരത്തിൽ പങ്കാളികളായത്. ഇനങ്ങളുടെ വൈവിധ്യം, കൃഷിരീതികള്‍, കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

സജി ജോർജ്, ജയൻ വർഗീസ്, സുനിൽ സണ്ണി, ഷിജു സിൽമോൻ, ജെയിൻ കുര്യൻ, രാജൻ തോട്ടത്തിൽ, സുരേഷ് ബാബു, അഷ്‌റഫ്, അലക്സ് സി. ചാണ്ടി, സ്റ്റീഫൻ, ഷൈബു കരുൺ, ബേബി തോമസ്, ഷിനി, ജസ്റ്റിൻ, എം.ബി. സന്തോഷ്, ലിബു ടൈറ്റസ്, സന്തോഷ്, ജിവിൻ ആൻഡ് ബിനീഷ്, ജിനോ ഫിലിപ്പ് എന്നിവരാണ് പ്രോത്സാഹനസമ്മാനങ്ങൾക്ക് അർഹരായത്. 

Tags:    
News Summary - Art Kuwait ‘My Farm’ Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.