തീ​ര​ശു​ചീ​ക​ര​ണ​ത്തി​നാ​യി കു​വൈ​ത്ത്​ ട​വ​റി​ന്​ സ​മീ​പം ഒ​ത്തു​കൂ​ടി​യ ല​ബ​നീ​സ്​ വു​മ​ൻ​സ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ

ന​ന്ദി പ്ര​ക​ട​ന​മാ​യി ല​ബ​നീ​സ്​ സ്​​ത്രീ​ക​ൾ കു​വൈ​ത്ത്​ തീ​രം ശു​ചീ​ക​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ​ല​ബ​നാ​ന്​ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി പ്ര​ക​ട​ന​മാ​യി കു​വൈ​ത്തി​ലെ ല​ബ​നീ​സ്​ ​സ്​​ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്​​മ കു​വൈ​ത്ത്​ തീ​രം ശു​ചീ​ക​രി​ച്ചു.ല​ബ​നീ​സ്​ വു​മ​ൻ​സ്​ കൗ​ൺ​സി​ലാ​ണ്​ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം സ്​​ഫോ​ട​ന​മു​ണ്ടാ​യ ​ല​ബ​നാ​നി​ലേ​ക്ക്​ കു​വൈ​ത്ത്​ ക​ല​വ​റ​യി​ല്ലാ​തെ സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു. 14 വി​മാ​ന​ങ്ങ​ളി​ൽ മ​രു​ന്നും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും എ​ത്തി​ച്ചു​ന​ൽ​കി. ഇ​ത്ത​രം ചേ​ർ​ത്തു​നി​ർ​ത്ത​ലു​ക​ൾ​ക്ക്​ ന​ന്ദി സൂ​ച​ക​മാ​യാ​ണ്​ കു​വൈ​ത്ത്​ ട​വ​റി​ന്​ സ​മീ​പം തീ​ര ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്നും കു​വൈ​ത്തി​ൽ എ​ന്ത്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ങ്ങ​ൾ സ​ന്ന​ദ്ധ​മാ​ണെ​ന്നും ല​ബ​നീ​സ്​ വു​മ​ൻ​സ്​ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്ത്​ ത​ങ്ങ​ളു​ടെ ര​ണ്ടാം വീ​ട്​ ആ​ണെ​ന്നും സ്വ​ന്തം വീ​ട്​ ശു​ചി​യാ​യി​രി​ക്ക​ണ​മെ​ന്ന​ത്​ എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.