ഏഷ്യൻ കപ്പ്​ ഫുട്​ബാൾ യോഗ്യത; കുവൈത്ത്​ എ ഗ്രൂപ്പിൽ

കു​വൈ​ത്ത്​ സി​റ്റി: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ര​ണ്ടാം​ഘ​ട്ട യോ​ഗ്യ​ത മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ജോ​ർ​ഡ​ൻ, ഇ​ന്തോ​നേ​ഷ്യ, നേ​പ്പാ​ൾ ടീ​മു​ക​ൾ​ക്കൊ​പ്പം കു​വൈ​ത്ത്​ എ ​ഗ്രൂ​പ്പി​ലാ​ണ്. കു​വൈ​ത്തി​ലാ​ണ്​ എ ​ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ഫ​ല​സ്​​തീ​ൻ, ഫി​ലി​പ്പീ​ൻ​സ്, യ​മ​ൻ, മം​ഗോ​ളി​യ ടീ​മു​ക​ൾ ബി ​ഗ്രൂ​പ്പി​ലും ഉ​സ്​​ബെ​കി​സ്താ​ൻ, താ​യ്​​ല​ൻ​ഡ്, മാ​ൽ​ഡി​വ്​​സ്, ശ്രീ​ല​ങ്ക ടീ​മു​ക​ൾ സി ​ഗ്രൂ​പ്പി​ലും ഇ​ന്ത്യ, ഹോ​േ​ങ്കാ​ങ്, അ​ഫ്​​ഗാ​നി​സ്താ​ൻ, കം​ബോ​ഡി​യ ടീ​മു​ക​ൾ ഡി ​ഗ്രൂ​പ്പി​ലും ബ​ഹ്​​റൈ​ൻ, തു​ർ​ക്​​മെ​നി​സ്താ​ൻ, മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്​ ടീ​മു​ക​ൾ ഇ ​ഗ്രൂ​പ്പി​ലും കി​ർ​ഗി​സ്താ​ൻ, താ​ജി​കി​സ്താ​ൻ, മ്യാ​ൻ​മ​ർ, സിം​ഗ​പ്പൂ​ർ ടീ​മു​ക​ൾ എ​ഫ്​ ഗ്രൂ​പ്പി​ലു​മാ​ണ്.

ഓ​രോ ഗ്രൂ​പ്പി​ലെ​യും ജേ​താ​ക്ക​ളും മി​ക​ച്ച അ​ഞ്ച്​ ര​ണ്ടാം സ്ഥാ​ന​ക്കാ​രും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്​ മു​ന്നേ​റും. 2023ൽ ​ചൈ​ന​യി​ലാ​ണ്​ ടൂ​ർ​ണ​മെൻറ്. ആ​തി​ഥേ​യ​രാ​യ ചൈ​ന, ജ​പ്പാ​ൻ, സി​റി​യ, ഖ​ത്ത​ർ, ദ​ക്ഷി​ണ കൊ​റി​യ, ആ​സ്​​ട്രേ​ലി​യ, ഇ​റാ​ൻ, യു.​എ.​ഇ, സൗ​ദി, ഇ​റാ​ഖ്, ഒ​മാ​ൻ, വി​യ​റ്റ്​​നാം, ല​ബ​നാ​ൻ എ​ന്നീ ടീ​മു​ക​ൾ നേ​ര​ത്തെ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​കെ 24 ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ക.

Tags:    
News Summary - Asian Cup qualifiers; Kuwait in Group A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.