കുവൈത്ത് സിറ്റി: ജോർഡനിൽ നടക്കുന്ന 18ാമത് ഏഷ്യൻ പുരുഷ ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം മുന്നേറുന്നു.
കഴിഞ്ഞ മത്സരത്തിൽ ജോർഡനെ പരാജയപ്പെടുത്തിയ കുവൈത്ത് മുന്നോട്ടുള്ള വഴി സുഖമമാക്കി. കളിയിൽ പൂർണ ആധിപത്യം നേടിയാണ് കുവൈത്തിന്റെ വിജയം. കളിക്കാർ മികച്ച സാങ്കേതിക പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കുവൈത്ത് പ്രതിനിധി സംഘത്തിന്റെ തലവൻ ഖാഇദ് അൽ അദ്വാനി പറഞ്ഞു.
ആദ്യ മത്സരത്തിൽ കുവൈത്ത് ചൈനയെ പരാജയപ്പെടുത്തിയിരുന്നു.
ജോർഡനെയും കീഴടക്കിയതോടെ ഇറാൻ, ചൈന, ജോർഡൻ, ബഹ്റൈൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ കുവൈത്ത് രണ്ടാം സ്ഥാനത്തെത്തി. ബഹ്റൈനെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം.
അടുത്ത മത്സര വിജയിച്ചാൽ 2025ൽ പോളണ്ടിൽ നടക്കുന്ന 25ാമത് ജൂനിയർ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് യോഗ്യത ഉറപ്പാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.