കുവൈത്ത്- സ്പെയിൻ പ്രതിനിധികൾ ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും സ്പെയിനും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പുതിയ ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് അസ്സബാഹിന്റെയും സ്പാനിഷ് വിദേശകാര്യ, ആഗോളകാര്യ സെക്രട്ടറി ഡീഗോ മാർട്ട് നെസ് ബെലോയുടെയും അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ പൊതു സംരംഭങ്ങളുടെയും പദ്ധതികളുടെയും പുരോഗതി പരിശോധിച്ചു.ലോകമെമ്പാടുമുള്ള നിലവിലെ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഫലസ്തീനികൾക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.