കുവൈത്ത് സിറ്റി: അൽഐനിൽ നടക്കുന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ ടീം പങ്കെടുക്കും. ബുധനാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻഷിപ് 25 വരെ തുടരും. അന്താരാഷ്ട്ര പരിശീലകൻ ജാസിം അൽ തരാർവയുടെ നേതൃത്വത്തിലുള്ള ടീം പൂർണ സജ്ജമാണെന്ന് കുവൈത്ത് വോളിബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് നാസർ അൽ ഒവൈദ് പറഞ്ഞു.
ടീമിന്റെ വിജയത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ 10 ഗൾഫ് രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. അറബ് രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് അൽ ഒവൈദ് പറഞ്ഞു, ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ആദ്യ ഗ്രൂപ്പിൽ കുവൈത്ത്, ഖത്തർ, യമൻ, സിറിയ, ബഹ്റൈൻ എന്നിവയും രണ്ടാമത്തെ ഗ്രൂപ്പിൽ സൗദി അറേബ്യ, യു.എ.ഇ, ഫലസ്തീൻ, ലബനാൻ, ജോർഡൻ എന്നിവയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.