കുവൈത്ത് സിറ്റി: കിഴക്കൻ ഛാഡിലെ കുടിയൊഴിപ്പിക്കപ്പെട്ട സുഡാനികൾക്ക് ആശ്വാസവുമായി കുവൈത്ത് ചാരിറ്റി സംഘടനയായ തൻമിയ. ഇവിടെ ആയിരങ്ങൾക്ക് ഭക്ഷണവും ആരോഗ്യ സഹായവും വിതരണം ചെയ്തതായി സംഘടന അറിയിച്ചു. അരി, എണ്ണ, മാവ്, പഞ്ചസാര തുടങ്ങിയ അവശ്യ ഭക്ഷ്യവിതരണങ്ങളും പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള മരുന്നുകളും വിതരണം ചെയ്തവയിൽ ഉൾപ്പെടുന്നു.
രാജ്യത്തെ സംഘർഷവും പ്രകൃതിക്ഷോഭവും കാരണം വ്യാപകമായ കുടിയൊഴിപ്പിക്കലും ഗുരുതരമായ മാനുഷിക സാഹചര്യങ്ങളും നേരിടുകയാണ് സുഡാനിലെ ജനങ്ങൾ. ഇവർ അടിസ്ഥാന മാനുഷിക സേവനങ്ങളുടെ അഭാവത്തിൽ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്ന് തന്മിയയിലെ ഹ്യൂമാനിറ്റേറിയൻ വർക്ക് ഡയറക്ടറും ഫീൽഡ് എയ്ഡ് ഇംപ്ലിമെന്റേഷൻ സൂപ്പർവൈസറുമായ ഡോ. മുഹമ്മദ് അൽ റാഷിദി പറഞ്ഞു.
ഭക്ഷണം, മരുന്ന്, വെള്ളം, ആരോഗ്യ സാമഗ്രികൾ എന്നിവയുടെ കടുത്ത ക്ഷാമവും നേരിടുന്നു. സഹായ കാമ്പയിനായി സംഘടന ഏകദേശം 37,000 കുവൈത്ത് ദീനാർ അനുവദിച്ചിട്ടുണ്ടെന്നും അൽ റാഷിദി സൂചിപ്പിച്ചു. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവരുമായി ഏകോപിപ്പിച്ചാണ് സഹായം എത്തിക്കുന്നത്. അഭയാർഥികൾക്ക് ടെന്റുകളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.