കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിക്കുന്നയാൾക്ക് ലഹരി എത്തിക്കാനുള്ള ശ്രമം ജയിൽ സുരക്ഷാ ഗാർഡ് പരാജയപ്പെടുത്തി. ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിൽ എത്തി സഹോദരന് കൈമാറാനായിരുന്നു ശ്രമമെന്ന് അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു.
സന്ദർശകനോട് ഇലക്ട്രോണിക് ഗേറ്റിലൂടെ കടന്നുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പരുങ്ങുന്നതു കണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു. ദേഹപരിശോധനയിൽ ഹഷീഷ് നിറച്ച രണ്ട് സിഗരറ്റുകളും രണ്ട് രാസവസ്തുക്കളും ശരീരത്തിൽ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി. പ്രതിയേയും പിടിച്ചെടുത്ത മയക്കുമരുന്നും പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.