കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യമാർക്കറ്റുകളിൽ ലേലം പുനരാരംഭിക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് അടുത്ത ശനിയാഴ്ച മത്സ്യലേലം പുനരാരംഭിക്കാൻ നിർദേശം നൽകിയത്. കോവിഡ് നിയന്ത്രങ്ങളെ തുടർന്ന് നിർത്തിവെച്ച മത്സ്യ ലേലം മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്.
ഫിഷർമെൻ യൂനിയെൻറ അഭ്യർഥന മാനിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം മത്സ്യലേലത്തിന് അനുമതി നൽകിയത്. പ്രാദേശിക മത്സ്യങ്ങളുടെ ലേലം വെകുന്നേരങ്ങളിലും ഇറക്കുമതി ഇനങ്ങളുടേത് പ്രഭാതങ്ങളിലും ആയിരിക്കും.
പൂർണമായും വാണിജ്യ മന്ത്രാലയത്തിെൻറ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് ലേല നടപടികൾ. ലേല സമയം ഉൾപ്പെടെ കാര്യങ്ങളിൽ മന്ത്രാലയ ഉദ്യോഗസ്ഥൻ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.
ലേലത്തിൽ പങ്കെടുക്കുന്നതിന് വാണിജ്യ മന്ത്രാലയത്തിൽനിന്ന് പ്രത്യേക ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. ലൈസൻസ് ഇല്ലാത്തവർക്ക് ലേലഹാളിലേക്കു പ്രവേശനം ഉണ്ടാവില്ല. മാർക്കറ്റിൽ എത്തുന്നവർ ആരോഗ്യമന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.