കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ 281 ദശലക്ഷം ദീനാറിെൻറ ഇടപാടുകൾ സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോ തടഞ്ഞു.സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത് അടക്കം 113 ഇടപാടുകൾക്കാണ് ഒാഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിക്കാതിരുന്നത്. 2020 ഏപ്രിൽ ഒന്നുമുതൽ 2021 ഫെബ്രുവരി 28 വരെ കാലയളവിടെ ഇടപാടുകളാണ് ഒാഡിറ്റിങ്ങിന് വിധേയമാക്കിയത്.
2647 സാമ്പത്തിക ഇടപാടുകൾ അവലോകനം ചെയ്തു. എണ്ണവില കൂപ്പുകുത്തിയതിനെതുടർന്ന് വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായ കുവൈത്ത് പൊതുചെലവുകൾ വെട്ടിക്കുറക്കാനുള്ള ശ്രമത്തിലാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി കാര്യമായ അവലോകനങ്ങൾക്കുശേഷമാണ് പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.