കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ചാം റിങ് റോഡിലെ അവന്യൂസ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി രൂപവത്കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് റോഡിനു മുകളിലൂടെ നിർമിക്കുന്ന പാലത്തിന്റെ ഭാഗങ്ങൾ റോഡിൽ വീഴുകയും മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ കാലതാമസവും ഉദ്യോഗസ്ഥരുടെ അലംഭാവവും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നാണ് സൂചനകള്‍. അതിനിടെ, സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ റാബിയ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതായി പ്രാദേശിക മാധ്യമമായ അൽജരിദ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.