കുവൈത്ത് സിറ്റി: കെ.ഐ.ജിക്ക് കീഴിലുള്ള മദ്റസകളിലെ ഏഴാം ക്ലാസ് പൊതുപരീക്ഷ വിജയികൾക്കും ഹയർ സെക്കൻഡറി പൂർത്തിയാക്കിയവർക്കുമുള്ള ബിരുദദാന സമ്മേളനവും ഇഫ്താർ സംഗമവും നടത്തി. ഫഹാഹീൽ യൂനിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്തു. ജംഇയ്യതുൽ ഇസ്ലാഹ് പ്രതിനിധി ശൈഖ് ഇമാദ് സിനാൻ മുഖ്യാതിഥിയായി. ഫൈസൽ മഞ്ചേരി, അൻവർ സഈദ്, റസാഖ് നദ് വി എന്നിവർ സംസാരിച്ചു. ഡോ.അലിഫ് ഷുക്കൂർ സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ സന്ദേശം നൽകി. സൈനബ് ആസിഫ് ഖിറാഅത്ത് നടത്തി.
ഏഴാംതരം പൊതുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നുസഹ് നർമിൻ ആസിഫ് (അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ), രണ്ടാം റാങ്ക് നേടിയ ആയിഷ മിൻഹാ അസീസ് (അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ), ഹംന ആയിശ (അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ), മൂന്നാം റാങ്ക് നേടിയ സബീബ് മുഹമ്മദ് ഷാഫി (അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ) എന്നിവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ഒന്നാം റാങ്കുകാരിയായ നുസഹ് നാർമിൻ ആസിഫ് ഇന്ത്യയിലും ജി.സി.സി യിലും പരീക്ഷ എഴുതിയവരിൽ മജ്ലിസ് ടോപ്പറിൽ ഇടം പിടിച്ചു.
ഹയർ സെക്കൻഡറി പൂർത്തിയാക്കിയ അബ്ദുൽ ഹാദി, ഹലീഫ് ജിയാദ്, ഹയ്യാൻ അഹ്മദ്, ഹന നിഷാദ്, ഇഫ്ഫ അഫ്താബ്, മിസ്ന സൈനബ്, നബ നിമത്, ഹംന അയിഷ, സബീബ്, സുഹാ ഫാതിമ, മുഹമ്മദ് സയാൻ, നുസഹ് ആസിഫ് എന്നിവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. പവർ പോയന്റ് പ്രസന്റേഷൻ മത്സര വിജയികളായ മുഹമ്മദ് ഇസ്ഹാൻ, ഹാമിദ ഉബൈദുല്ല, നജാ ഫാത്തിമ ബിനു, ഫാത്തിമ റസാൻ എന്നിവർക്കും മൊമന്റേയും സർട്ടിഫിക്കറ്റും നൽകി.
അധ്യാപന പരിശീലനത്തിന് നേതൃത്വം നൽകിയ ജസീറ ബാനു, സജ്ന ഷിഹാബ്, ഫാത്തിമ ജൈഹാൻ, രഹ്ന സലീം എന്നിവരെയും ആദരിച്ചു. ചടങ്ങിന് മുഹമ്മദ് ഷാഫി, നൈസാം എന്നിവർ സമ്മാന ദാനത്തിന് നേതൃത്വം നൽകി. 46 വിദ്യാർഥികളാണ് കഴിഞ്ഞ പൊതു പരീക്ഷ എഴുതിയത്. അടുത്ത അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആഗസ്റ്റിൽ ആരംഭിക്കും. ക്ലാസുകൾ സെപ്റ്റംബർ ആദ്യ വാരത്തിൽ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.