കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് ബോധവത്കരണ സന്ദേശവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. `സുരക്ഷയാണ് ഏറ്റവും പ്രധാനം' എന്ന തലക്കെട്ടിലാണ് സമൂഹ മാധ്യമങ്ങൾ വഴിയും വെബ്സൈറ്റുകള്‍ വഴിയും ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്.
തൊഴിലാളി അവകാശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കാമ്പയിനില്‍ വിവിധ ഭാഷകളിൽ ബോധവത്കരണ ഫ്ലാഷുകൾ പ്രസിദ്ധീകരിച്ചു. ഇതോടെ തൊഴിലാളികള്‍ക്ക് തങ്ങളുടെ ഭാഷയില്‍ ലേബര്‍ നിർദേശങ്ങള്‍ വായിക്കാന്‍ സാധിക്കും. വേനല്‍ കനത്തതോടെ രാജ്യത്ത് ഉച്ച നേരത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹോം ഡെലിവറി ബൈക്കുകൾക്കും നിയന്ത്രണമുണ്ട്. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന സംഘം എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തുന്നതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.