കുവൈത്ത് സിറ്റി: മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മയക്കുമരുന്ന് ഉപയോഗവും ആസക്തിയും ചെറുക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെൽത്ത് പ്രമോഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്വ നിര്‍വഹിച്ചു. രാജ്യത്തിന്റെ സമ്പത്തായ യുവസമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന മാരക വിപത്ത് തടയണമെന്ന് അൽ ബഹ്വ പറഞ്ഞു. മയക്കുമരുന്നിന്റെ അപകടങ്ങളും ഭീഷണിയും തടയുക, പ്രതിരോധ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം സജീവമാക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും കാമ്പയിനിന്റെ ഭാഗമായി നടക്കും. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദിയുടെ നിർദേശ പ്രകാരമാണ് കാമ്പയിന് ആരംഭിച്ചത്. രാജ്യത്തിനകത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.