കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, ഇന്ത്യൻ വിമൻസ് നെറ്റ്വർക്ക് എന്നിവയുമായി ചേർന്ന് സ്തനാർബുദ ബോധവത്കരണം സംഘടിപ്പിച്ചു.
ഇന്ത്യൻ അംബാസഡർ സിബി ജോർജ്, ജോയ്സ് സിബി ജോർജ്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് എന്നിവർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
ബോധവത്കരണ പാനൽ ചർച്ചയിൽ ഫർവാനിയ ആശുപത്രിയിലെ കൺസൽട്ടൻറ് ഗൈനക്കോളജിസ്റ്റ് ഡോ. മധു ഗുപ്ത മോഡറേറ്ററായി.
കുവൈത്ത് കാൻസർ സെൻററിലെ മെഡിക്കൽ ഒാേങ്കാളജിസ്റ്റ് ഡോ. സുശോവന സുജിത് നായർ, കുവൈത്ത് കാൻസർ സെൻററിലെ മെഡിക്കൽ ഒാേങ്കാളജിസ്റ്റ് ഡോ. രിഫാത്ത് ജഹാൻ, കുവൈത്ത് കാൻസർ സെൻററിലെ സ്പെഷലിസ്റ്റ് പാത്തോളജിസ്റ്റ് ഡോ. തസ്നീം അമീർ, ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. തസ്നീം ജസ്വി എന്നിവർ സംസാരിച്ചു. അംബാസഡർ സിബി ജോർജ്, ഡോ. അമീർ അഹ്മദ് എന്നിവർ ആശംസ അറിയിച്ചു.
നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താൽ ഭേദമാക്കാൻ കഴിയുന്നതും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം സംഭവിക്കുന്നതുമായ രോഗമാണ് സ്തനാർബുദമെന്ന് ഡോക്ടർമാർ ഉൗന്നിപ്പറഞ്ഞു. ആരോഗ്യകരമായ ജീവിതരീതി, കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തൽ എന്നിവ പ്രധാനമാണെന്ന് അവർ കൂട്ടിച്ചേർത്തു.
സൗജന്യമായി സ്തനാർബുദ പരിശോധനക്കും സൗകര്യമൊരുക്കിയിരുന്നു. ഒക്ടോബർ 27 വരെ വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ സൗജന്യ പരിശോധനയുണ്ടാകും. എംബസി അഭയകേന്ദ്രത്തിലും പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.