കുവൈത്ത് സിറ്റി: സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദ് യഥാർഥ സ്ഥാനത്ത് പുനർ നിർമിക്കുമ്പോൾ മാത്രമേ ജനാധിപത്യ ഇന്ത്യയിൽ നീതി പുലരുകയുള്ളൂ എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുസ്തഫ മുളയങ്കാവ്. ഡിസംബർ ആറിന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടത്തിയ 'അനീതി ബാബരിയോടും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിന് തടസ്സം നിൽക്കുന്ന രാജ്യത്തിെൻറ മതേതര ചിഹ്നങ്ങളെ ഇല്ലാതാക്കിയാലേ ആർ.എസ്.എസ് സ്വപ്നം കാണുന്ന ഹിന്ദുത്വ രാജ്യം സൃഷ്ടിക്കാൻ സാധിക്കൂ.
ഫാഷിസത്തിെൻറ അത്തരം കുതന്ത്രങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡൻറ് ടി.എസ്. ശിഹാബ് അഭിപ്രായപ്പെട്ടു.
നാലര നൂറ്റാണ്ട് ഇന്ത്യന്‍ മതേതരത്വത്തിെൻറ പ്രതീകമായി നിലനിന്ന ബാബരിയുടെ ചരിത്രം നീതിനിഷേധത്തിെൻറ ചരിത്രം കൂടിയാണ്.
അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുെണ്ടന്നും ബാബരി മസ്ജിദ് ചരിത്രം മറക്കാൻ കഴിയില്ലെന്നും വിഷയം അവതരിപ്പിച്ച സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി എൻജിനീയർ അബ്ദുൽ റഹീം പറഞ്ഞു. ഒ.ഐ.സി.സി സെക്രട്ടറി നിസാം, മതപണ്ഡിതൻ അബ്ദുറഹ്മാൻ തങ്ങൾ, ഫ്രറ്റേണിറ്റി പ്രസിഡൻറ് ജംഷിക് മാറാട് എന്നിവർ സംസാരിച്ചു. സകരിയ ഇരിട്ടി സ്വാഗതവും സയ്യിദ് ബുഹാരി തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.