കുവൈത്ത് സിറ്റി: മോശം കാലാവസ്ഥ, മൂടൽമഞ്ഞ് എന്നിവ ഉണ്ടാകുമ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.അടിയന്തര സഹായം ആവശ്യമായ ഘട്ടങ്ങളിൽ 112 എന്ന എമർജൻസി ഫോൺ നമ്പറിൽ വിളിക്കണമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ 188088 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്‌ടറേറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാൻ കടലിൽ പോകുന്നവരോടും ആവശ്യപ്പെട്ടു.മൂടൽമഞ്ഞിനെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവിസ് തിങ്കളാഴ്ച രാവിലെ കുറഞ്ഞ സമയത്തേക്ക് നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.