കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷവും കലക്ടീവ് ഡ്രോയിങ് മത്സരവും സംഘടിപ്പിച്ചു. മഹബുള്ള കല സെന്ററിൽ നടന്ന പരിപാടി മുൻ എം.പി പി.കെ ബിജു ഉദ്ഘാടനം ചെയ്തു.
ബാലവേദി ജോയിന്റ് സെക്രട്ടറി കീർത്തന കിരൺ റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. കലാ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡന്റ് അനുപ് മങ്ങാട്ട്, ബാലവേദി രക്ഷാധികാരി കൺവീനർ ഹരി രാജ് എന്നിവർ സംസാരിച്ചു. ബാലവേദി വൈസ് പ്രസിഡന്റ് ബ്രയാൻ ബേയ്സിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതം ആശംസിച്ചു.
മഞ്ചാടി ക്ലബ് സെക്രട്ടറി എലുജിയ ജിജി ഭരണഘടന ആമുഖം മലയാളത്തിലും, ബാലവേദി അബുഹലീഫ മേഖലാ സെക്രട്ടറി എമി എൽസ ജോർജ് ഭരണഘടന ആമുഖം ഇംഗ്ലീഷിലും അവതരിപ്പിച്ചു. അബുഹലീഫ മേഖല പ്രസിഡന്റ് ആഗ്നസ് ഷൈൻ നന്ദി പറഞ്ഞു. ഡ്രോയിങ് മത്സരത്തിൽ നാല് മേഖലകളിൽ നിന്നും 14 ടീമുകളിലായി 122 കുട്ടികൾ പങ്കെടുത്തു. ഫഹഹീൽ മേഖല ടീം ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി, രണ്ടാം സ്ഥാനം അബുഹലീഫ മേഖല കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.