കുവൈത്ത് സിറ്റി: ബ്രിട്ടനിൽനിന്ന് കുവൈത്തിലേക്ക് പശുക്കളെ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തി. കാർഷിക മത്സ്യവിഭവ അതോറിറ്റിയുടെ അഭ്യർഥന മാനിച്ചാണ് നടപടി.
പശുക്കളിൽ ബൊവിൽ സ്പോൻജിഫോം എൻസഫലോപതി (ബി.എസ്.ഇ) എന്ന രോഗം പടരുന്നതായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പോളണ്ട് കസാഖിസ്താൻ, ഹംഗറി എന്നീ രാജ്യങ്ങളിൽനിന്ന് പക്ഷി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കാർഷിക, മത്സ്യ വിഭവ അതോറിറ്റി വിലക്ക് ഏർപ്പെടുത്തി.
ഇൗ രാജ്യങ്ങളിൽ വ്യാപന ശേഷിയുള്ള പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയത്. പുതിയതും ശീതീകരിച്ചതുമായ മാംസങ്ങൾക്കും മുട്ടക്കും വിലക്ക് ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.