കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് ജീവനക്കാരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടരുന്നു. 4000ത്തോളം ജീവനക്കാർക്ക് വാക്സിൻ നൽകി. കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് തദ്ദേശീയ ബാങ്കുകളിലെ ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നത്. 'കുത്തിവെപ്പെടുക്കൽ ദേശീയ ഉത്തരവാദിത്തം' തലക്കെട്ടിലാണ് ബാങ്ക് ജീവനക്കാരുടെ കുത്തിവെപ്പ് കാമ്പയിൻ. ഞായറാഴ്ചയാണ് കാമ്പയിൻ ആരംഭിച്ചത്.
4000ത്തോളം പേർക്ക് ഇതിനകം കുത്തിവെപ്പെടുത്തു. മില്ലെനിയം ഹോട്ടലിൽ ആണ് കുത്തിവെപ്പിന് സൗകര്യമൊരുക്കിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ഇവിടെയെത്തി ബാങ്ക് ജീവനക്കാർക്ക് വാക്സിൻ നൽകുകയാണ്. കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ചെയർമാൻ യൂസുഫ് അൽ റുവൈഹ് നേതൃത്വം നൽകി. ഡയറക്ടർ ബോർഡ് അംഗം മർയം അൽ മുദഫ്, ഡയറക്ടർ ജനറൽ അബ്ബാസ് അൽ ബലൂഷി എന്നിവർ ഏകോപിപ്പിച്ചു. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വിഭാഗം എന്ന നിലയിലാണ് ബാങ്ക് ജീവനക്കാരെ കുത്തിവെപ്പിെൻറ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയത്. കുവൈത്തിലെ ബാങ്ക് ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.