ബാർബർ ഷോപ്പുകൾ തുറക്കുന്നത്​ കർശന നിബന്ധനകളോടെ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ആഗസ്​റ്റ്​ 18 മുതൽ ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാൻ അനുവദിക്കുന്നത്​ കർശന നിബന്ധനകളോടെ. താടിവടിക്കലിനും മസാജിനും ​സ്​ക്രബ്ബിങ്ങിനും മേക്കപ്പിനും പുരികം ഡൈ ചെയ്യുന്നതിനും അനുമതിയില്ല.ഒാരോ ഉപഭോക്താവിനും സേവനം നൽകിയതിനുശേഷം ഉപകരണങ്ങൾ അണുമുക്തമാക്കണം.

ജീവനക്കാർ ദിവസവും രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന്​ പരിശോധിക്കണം, ജീവനക്കാരുടെ ശരീര താപനില അടയാളപ്പെടുത്തണം, ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പരിശോധനക്കെത്തു​േമ്പാൾ ഇത്​ കാണിക്കണം, ശുചിത്വം ഉറപ്പുവരുത്തണം, രോഗസംശയമുള്ള ഉപഭോക്താക്കളെ കൈകാര്യം ചെയ്യേണ്ടതെങ്ങ​​​നെ എന്നതു​ സംബന്ധിച്ച്​ ജീവനക്കാർക്ക്​ മാർഗനിർദേശം നൽകണം, അണുനശീകരണത്തിന്​ സംവിധാനമൊരുക്കണം, കസേരയും വാതിൽപിടിയുംപോലെയുള്ള നിരന്തരം തൊടുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച്​ തുടക്കുകയും വേണം, പഴക്കംചെന്ന രോഗങ്ങൾ ഉള്ളവർ അടച്ചിട്ട സ്ഥലങ്ങളിൽ ​ക്ലോറിൻ ഉപയോഗിക്കുന്നത്​ ഒഴിവാക്കണം, എയർ കണ്ടീഷനിങ്​ ഫിൽറ്ററും വെൻറിലേഷൻ സംവിധാനവും ശുചീകരിക്കുകയും അണുമുക്തമാക്കുകയും വേണം തുടങ്ങിയ മാർഗനിർദേശങ്ങളും​ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്​​.ഇവ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഫീൽഡ്​ പരിശോധന നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.