കുവൈത്ത് സിറ്റി: തിങ്കളാഴ്ച കുവൈത്തിൽ ആരംഭിക്കുന്ന അണ്ടർ18 ഏഷ്യ കപ്പ് ബാസ്കറ്റ്ബാൾ യോഗ്യതാ മത്സരങ്ങൾക്ക് എല്ലാ സാങ്കേതിക, സംഘാടക തയാറെടുപ്പുകളും പൂർത്തിയായതായി കുവൈത്ത് ബാസ്കറ്റ്ബാൾ അസോസിയേഷൻ ചെയർമാൻ ധാരി ബർജാസ് പറഞ്ഞു. sശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് ഹാൾ കോംപ്ലക്സിൽ മത്സരങ്ങൾക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുന്ന ടീമുകൾ തിങ്കളാഴ്ച കുവൈത്തിലെത്തും. സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവയിൽ പോയന്റ് നിലയിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ ഏഷ്യൻ ടൂർണമെൻറിന് യോഗ്യത നേടും. സെപ്റ്റംബറിൽ ജോർഡനിലാണ്ൻ അണ്ടർ-18 ഏഷ്യ കപ്പ് ചാമ്പ്യൻഷിപ്പ്. തുർക്കിയയിൽ പ്രത്യേക ക്യാമ്പും പരിശീലനവും നടത്തിയ കുവൈത്ത് ടീം മത്സരങ്ങൾക്കായി തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.