കുവൈത്ത് സിറ്റി: വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം.
പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ്.എം.എസ് സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
പല സന്ദേശങ്ങളും തട്ടിപ്പുകളാകാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് തട്ടിപ്പുകൾ ഏറിയ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയവും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
കുവൈത്ത് ഫോൺ നമ്പറുകളും ഇലക്ട്രോണിക് കമ്യൂണിക്കേഷൻ പ്രോഗ്രാമുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ മന്ത്രാലയം ഉണർത്തി.
സാമ്പത്തിക ഇടപാടിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലും ശ്രദ്ധ വേണം. ഇത്തരം തട്ടിപ്പുകളിൽ നിരവധിയാളുകൾക്ക് പണം നഷ്ടമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.