കുവൈത്ത് സിറ്റി: ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായി പരിശോധനകൾ ശക്തമാക്കും. പൊതുസ്ഥലങ്ങളില്‍നിന്ന് പിടിയിലാകുന്ന ഭിക്ഷാടകരെ നാടുകടത്തുമെന്നും ഇവരുടെ സ്പോൺസർക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക കാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്.
യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തി പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നതായി ശ്രദ്ധയിൽപെട്ടതായും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര് ഭിക്ഷ യാചിക്കുന്നതായി പരാതികള്‍ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ഭിക്ഷാടകർ ഏതു രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തും. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.