കുവൈത്ത് സിറ്റി: ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം നവയുഗത്തിൽ മാതൃകയാക്കപ്പെടേണ്ടതാണെന്ന് സയ്യിദ് മുബശിർ ജമലുല്ലൈലി അഭിപ്രായപ്പെട്ടു.
'തിരുനബി: സത്യം, സ്നേഹം, സദ്വിചാരം' പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച മീലാദ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശത്രുവിഭാഗങ്ങൾക്കും നിർഭയത്വം പ്രഖ്യാപിക്കുക വഴി സഹിഷ്ണുത ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
സ്വന്തം ജനതയെ ആട്ടിയോടിക്കുന്ന അധികാരി വർഗങ്ങൾ പ്രവാചക ജീവിതം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ പരിപാടിയിൽ ഇസ്ലാമിക് കൗൺസിൽ പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ഫൈസി പ്രാർഥന നടത്തി.
സൈനുൽ ആബിദ് ഫൈസി സ്വാഗതവും നാസർ കോഡൂർ നന്ദിയും പറഞ്ഞു. കാമ്പയിനിെൻറ ഭാഗമായി മൗലിദ് സദസ്സ്, മുഹബ്ബത്തേ റസൂൽ സമ്മേളനം, പ്രണയ സാഗര തീരത്തിലൂടെ കാവ്യപഠനം, മൗലിദ് ആശയ പഠനവേദി, ഓൺലൈൻ ക്വിസ് എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.