കുവൈത്ത് സിറ്റി: ദൈവവിശ്വാസം മനുഷ്യന് നിർഭയത്വം നൽകുകയും കൂടുതൽ ഉദാരനാകാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന് പണ്ഡിതനും പ്രബോധകനുമായ ജി.കെ എടത്തനാട്ടുകര പറഞ്ഞു.
അനീതികൾക്കും അന്യായങ്ങൾക്കും പരിഹാരം ലഭിക്കാത്തവർക്ക് പരിപൂർണ നീതി പുലരുന്ന ഒരു ഘട്ടം വരാനിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി സാൽമിയ ഏരിയ സംഘടിപ്പിച്ച സൗഹൃദസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, ഏരിയ വൈസ് പ്രസിഡന്റ് അമീർ കാരണത്ത് എന്നിവർ സംസാരിച്ചു. സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഷിബിലി സ്വാഗതവും റിഷ്ദിൻ അമീർ നന്ദിയും പറഞ്ഞു. ഫാറൂഖ് ശർഖി ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.