കുവൈത്ത് സിറ്റി: ഒാൺകോസ്റ്റ് ജീവനക്കാർക്കും ബ്ലൂബെറി ഫാമിലി മെംബർ കാർഡ് ഉടമകളായ ഉപഭോക്താക്കൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന് കീഴിെല ആതുരാലയങ്ങളിൽ ചികിത്സക്കും മരുന്നിനും നിരക്കിളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കാർഡുകൾക്കുടമകളായ മൂന്നര ലക്ഷത്തോളം ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ പ്രീമിയം ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഇരു മാനേജ്മെൻറുകളും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പിെൻറ ഫർവാനിയ, സാൽമിയ എന്നിവിടങ്ങളിൽ നിലവിെല എല്ലാ ശാഖകൾക്കും പുറമെ അത്യാധുനിക ചികിത്സസൗകര്യങ്ങളുമായി ഫഹാഹീൽ മക്ക സ്ട്രീറ്റിൽ അടുത്ത് തന്നെ പ്രവർത്തനസജ്ജമാവുന്ന നാലാമത്തെ ശാഖലയിലും ആനുകൂല്യങ്ങൾ ലഭ്യമാക്കും. എക്സ് റേ, അൾട്രാസൗണ്ട്, ഡെക്സാ സ്കാൻ (ബോൺ മൈനറൽ ഡെൻസിറ്റി), എം.ആർ.െഎ, സി.ടി സ്കാൻ, ഡെർമറ്റോളജി, കോസ്മറ്റോളജി, ഇ.എൻ.ടി, ഒാർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ, ഫിസിയോ തെറപ്പി, ഡേ കെയർ സർജറി, ഇൻഹൗസ് ലാബ് ടെസ്റ്റ്, ഒപ്ടിക്കൽ ഷോറൂം (ഫ്രെയിം, ലെൻസ്, സർവിസ്) തുടങ്ങിയവയിൽ 15 ശതമാനവും ഡെൻറൽ ചികിത്സയിൽ പത്തു ശതമാനവും ഫാർമസിയിൽ അഞ്ചു ശതമാനവുമാണ് നിരക്കിളവ്. ഇതിന് പുറമെ പ്രത്യേകാനുകൂല്യങ്ങൾ അതത് സമയങ്ങളിൽ പ്രഖ്യാപിക്കുമെന്ന് മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.
മെട്രോയിൽ ചികിത്സ തേടുന്നവർക്ക് ഒാൺകോസ്റ്റിലും ഡിസ്കൗണ്ടും ആനുകൂല്യങ്ങളും നൽകുന്നത് പരിഗണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഒരു മാസത്തിനകം നടത്തുമെന്നും ഒാൺകോസ്റ്റ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. രമേശ് ആനന്ദദാസ് പറഞ്ഞു.
സാൽമിയ സൂപ്പർ മെട്രോയിൽ നടന്ന വാർത്തസമ്മേളനത്തിൽ മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, ഒാൺകോസ്റ്റ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ രമേശ് ആനന്ദദാസ് എന്നിവരെ കൂടാതെ മെട്രോ അഡ്മിൻ ആൻഡ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ, ഒാൺകോസ്റ്റ് മാർക്കറ്റിങ് മാനേജർ രിഹാം നാസർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.