കുവൈത്ത് സിറ്റി: നിത്യജീവിതത്തിെൻറ അവിഭാജ്യഘടകമായ സൈബർ മേഖലയിൽ നേരിടുന്ന അധിക്ഷേപങ്ങൾ വിദ്യാർഥികളുടെ മാനസിക, സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കാനിടയുണ്ടെന്ന് പ്രമുഖ സൈബർ വിദഗ്ധനും സൗദിയിലെ ട്രെൻഡ്മൈക്രോ സ്ഥാപനത്തിലെ മാനേജറുമായ അമീർ ഖാൻ വ്യക്തമാക്കി. കെ.കെ.എം.എ ഐ.ടി, ഡെവലപ്മെൻറ് വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച 'തിങ്ക് ബിഫോർ യു ക്ലിക്ക്'സൈബർ ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരൻറൽ കൺട്രോൾ ആപ്പുകൾ ഉപയോഗിക്കുന്നത് രക്ഷിതാക്കളെ വലിയതോതിൽ സഹായിക്കും.
സോഷ്യൽ നെറ്റ്വർക്കുകളിൽ വ്യക്തിഗത വിവരങ്ങൾ ഏറ്റവും കുറഞ്ഞതോതിൽ മാത്രം പങ്കുവെക്കുക, പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കുക, ഉറവിടം പൂർണമായി ഉറപ്പില്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക, ഫോണുകളിലൂടെ ഒ.ടി.പി, പിൻ നമ്പറുകൾ തുടങ്ങിയവ കൈമാറാതിരിക്കുക, ഡയറിക്ക് പകരം ഫേസ്ബുക്ക് പോലുള്ള ഇടങ്ങളിൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ ശീലങ്ങളും സൂക്ഷ്മതയും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.കെ.എം.എ പ്രസിഡൻറ് എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. വി.പി. നവാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.ടി സെക്രട്ടറി നൗഫൽ ചോദ്യോത്തര പരിപാടി നിയന്ത്രിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി കെ.സി. ഗഫൂർ സ്വാഗതവും അഡ്മിൻ സെക്രട്ടറി ഷഹീദ് ലബ്ബ നന്ദിയും പറഞ്ഞു. അമീർ അസ്ലം പ്രാർഥന നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.