കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം. 2023-24 വർഷത്തെ ഭരണസമിതി ഡിവിഷൻ-ഇ മുൻ ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ എട്ടംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. മനോജ് മാത്യുവാണ് പുതിയ അധ്യക്ഷൻ. സാജു സ്റ്റീഫൻ -വിദ്യാഭ്യാസ ഉപാധ്യക്ഷൻ, സുനിൽ എൻ.എസ് - അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, ജോൺ മാത്യു പാറപ്പുറത്ത് -പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ, ഷീബ പ്രമുഖ് -സെക്രട്ടറി, പ്രശാന്ത് കവളങ്ങാട് -ട്രഷറർ, ജോമി ജോൺ സ്റ്റീഫൻ -കാര്യകർത്താവ്, ബിജോ പി. ബാബു -മുൻ പ്രസിഡന്റ്.
പൊതുപ്രഭാഷണത്തിലും നേതൃത്വ വൈദഗ്ധ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കുവൈത്തിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി.കെ.എം.ടി.സി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.